(പ്രബോധനം 1962 നവമ്പർ) പരിശുദ്ധ ഇസ്ലാമിന്റെ സർവ്വപ്രധാനമായ മൂല തത്വമാകുന്നു, ‘തൗഹീദ്’, അഥവാ ഏകദൈവ വിശ്വാസം. ദൈവം ഒരുത്തനേയുള്ളൂ; അവൻ്റെ അധികാരത്തിലോ അവകാശത്തിലോ അവനൊരു കൂട്ടുകാരനില്ല, തത്തുല്യനുമില്ല. ഈ തത്വം മാത്രമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. നിരീശ്വരവാദവും ബഹുദൈവവാദവും ഇസ്ലാമിന്റെ ദൃഷ്ടിയിൽ മിഥ്യയാണ്; അസത്യമാണ്. പ്രവാചകന്മാർ ഒറ്റപ്പാർട്ടി ഈ ലോകത്ത്, വിവിധ കാലഘട്ടങ്ങളിലും വിവിധ ദേശങ്ങളിലും വിവിധ ഭാഷകളിലുമായി, ലക്ഷത്തിൽപരം പ്രവാചകന്മാർ ദൈവത്താൽ നിയുക്തരായിട്ടുണ്ട് ഇവരിൽ ചിലരുടെ കഥ പരിശുദ്ധ ഖുർആൻ…
