സക്കാത്ത് കമ്മിറ്റി
1990ല്‍ ചെറിയ ഒരു സംഖ്യയിൽ നിന്നാണ് സക്കാത്ത് കമ്മിറ്റിയുടെ തുടക്കം. തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങളിലാണ് നാം ശ്രദ്ധിച്ചിരുന്നത് ഓല വീടുകൾ ഓടു മേയുക വീടുകൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുക ചെറിയ സാമ്പത്തിക സഹായങ്ങൾ നൽകുക എന്നിവയിൽ ആയിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. ഇപ്പോൾ എല്ലാവർഷവും 10 ലക്ഷത്തോളം രൂപ സക്കാത്ത് ഇനത്തിൽ കമ്മിറ്റിക്ക് ലഭിക്കാറുണ്ട്. വ്യവസ്ഥാപിതമായ പെൻഷൻ സംവിധാനം മുതൽ വിദ്യാഭ്യാസ സഹായം വീട് നിർമ്മാണം ചെറുകിട ബിസിനസ് സംരംഭങ്ങൾ ചികിത്സാ സഹായങ്ങൾ മുതലായവയിൽ കോടിക്കണക്കിന് രൂപ 35 വർഷം കൊണ്ട് നാം ചെലവഴിച്ചിട്ടുണ്ട്. പൂർണമായ രൂപത്തിലുള്ള ഏതാനും വീടുകളും തൊഴിൽ സഹായങ്ങളും സകാത്ത് കമ്മിറ്റി ഇതിനകം പൂർത്തീകരിക്കുകയുണ്ടായി.
സകാത്ത് എന്തിന്, ആര്‍ക്ക്, എപ്പോള്‍, എങ്ങനെ, എത്ര
ഇസ്ലാം കാര്യങ്ങൾ അഥവാ ആരാധനാകാര്യങ്ങളായി എണ്ണപ്പെട്ട അഞ്ചെണ്ണത്തിൽ സമുദായം ഏറ്റവുമധികം അവഗണന കാണിക്കുന്ന വിഷയമാണ് സകാത്ത്. സകാത്ത് നൽകാത്തവന്റെ സമ്പത്ത് ദരിദ്രന് അവകാശപ്പെട്ട ധനം കലർന്ന് ഹലാൽ അല്ലാതായിത്തീരുന്നു. ആ പണം ഉപയോഗിച്ചുകൊണ്ട് നിർവഹിക്കുന്ന ഹജ്ജ് ഉൾപ്പെടെയുള്ള യാതൊരു സൽക്കർമ്മങ്ങളും അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല.
ഇസ്ലാമിക ഇതര ആരാധനകളെപ്പോലെ സകാത്തും ജമാഅത്തായി അഥവാ സംഘടിതമായിട്ടാണ് നിർവഹിക്കേണ്ടത്. ഇസ്ലാമിക ഭരണത്തിന്റെ അഭാവത്തിൽ മഹല്ലുകളാണ് അതിന് നേതൃത്വം നൽകേണ്ടത്. അല്ലാത്തപക്ഷം ഇസ്ലാമിക കൂട്ടായ്മകൾക്കും അതിനു നേതൃത്വം നൽകാവുന്നതാണ്.സകാത് ദരിദ്രന്മാർക്കും അഗതികൾക്കും സകാത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും മനസ്സുകൾ ഇണക്കിയവർക്കും (പുതുതായി ഇസ്ലാമിൽ വന്നവർക്കും വരാൻ സാദ്ധ്യതയുള്ളവർക്കും) അടിമകളെ മോചിപ്പിക്കാൻ പണം വേണ്ടവർക്കും ദൈവമാർഗ്ഗത്തിൽ വിനിയോഗിക്കാനും കടബാധിതർക്കും വഴിപോക്കർക്കും (നഷ്ടപ്പെട്ട് അലയുന്നവർ) വേണ്ടി മാത്രമാണ് എന്ന് ഖുർആൻ(9:60). എല്ലാതരം സമ്പത്തിനും സകാത് ബാധകമാണ്. കറൻസി, കാലി സമ്പത്ത്, കാർഷിക വിളകൾ, സ്വർണ്ണം വെള്ളി, കച്ചവട സ്റ്റോക്ക്, ഫാക്റ്ററിയിൽ നിന്നുള്ള വരുമാനം, വാടക വരുമാനം, തുടങ്ങി എല്ലാറ്റിനും.
ശമ്പളത്തിന്റെയും കറൻസിയുടെയും സകാത് ജീവിത ചെലവുകൾ കഴിഞ്ഞ് മിച്ചം വരുന്നതിന്റെ 2.5% ആണ്. ജലസേചനത്തിനും വളത്തിനും ചെലവു വന്നിട്ടുള്ള കൃഷിയിലെ കാർഷിക വിഭവങ്ങൾക്ക് 5 %. എന്നാൽ പരിപാലന ചെലവോ ജലസേചനമോ വളമോ ചെയ്യാതെ വളർന്നതാണെങ്കിൽ (ഉദാഹരണം: തേക്ക്, ആഞ്ഞിലി, ചക്ക, മാങ്ങ, സപ്പോട്ട തുടങ്ങിയവ) 10% സകാത് നൽകണം. കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താലും ഇതുതന്നെയാണ് സകാതിന്റെ തോത്.
സ്വർണ്ണം കൈവശമുള്ളവർ 85 ഗ്രാമിൽ കുറവാണെങ്കിൽ സകാത് നൽകേണ്ടതില്ല. 85 ഗ്രാമിൽ കൂടുതൽ ഉള്ള സ്വർണ്ണത്തിന്റെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത് നൽകണം. വെള്ളി കൈവശമുള്ളവർ 595 ഗ്രാം വരെയുള്ളതിന് സകാത് നൽകേണ്ടതില്ല. അധികം ഉള്ളതിന്റെ മാർക്കറ്റ് വിലയുടെ 2.5% നൽകണം. കച്ചവടക്കാർ ഒരു വർഷം തികയുമ്പോൾ കൈവശമുള്ള സ്റ്റോക്കിന്റെ 2.5% കൊടുക്കണം നിലവിലുള്ള സ്റ്റോക്കിൽ കടമായി വാങ്ങിയത് ഒഴിവാക്കുകയും മറ്റുള്ളവർക്ക് കടമായി നൽകിയത് കൂട്ടുകയും ചെയ്തതിന്റെ 2.5% ആണ് കണക്കാക്കേണ്ടത്. ഒരാളുടെ പുരയിടത്തിൽ നിന്ന് ഖനിജസമ്പത്ത് (മണൽ, മണ്ണ്, രത്നം, നിധിശേഖരം, ധാതുക്കൾ മുതലായവ ലഭിക്കുന്നുവെങ്കിൽ അതിന് 2.5% മുതൽ 20% വരെയാണ് സകാത്. അവക്ക് ഒരുപാട് മനുഷ്യാധ്വാനവും പണച്ചെലവുമുണ്ടെങ്കിൽ 2.5 ശതമാനവും ഇല്ലെങ്കിൽ 20 ശതമാനവുമാണ്. വീട്ടുപുരയിടം കൃഷിസ്ഥലം എന്നിവക്ക് സകാത് ഇല്ല. എന്നാൽ വിൽപ്പനക്കുള്ള ഭൂമി, വിൽപനക്കായി നിർമ്മിച്ച വീട് എന്നിവയുടെ മാർക്കറ്റ് വില നിശ്ചയിച്ച ശേഷം 2.5% കൊടുക്കണം.
Our Imaam
“Hafiz and Imam Masjid Al Hilal Kodinhi
Teacher at IEC Secondary School and AMI Kodinhi”
“Former teacher at Al Jamia Al Islamiyya Santapuram and Ilahiya College Thirurkkad.
Asst. Convenor IRW Kerala, Former Khatheeb Masjidul Huda Bangalore”