- This event has passed.
Closing Ceremony Of Golden Jubilee
May 11 @ 7:00 pm - 10:00 pm
കൊടിഞ്ഞി ഫാറൂഖ് നഗർ മസ്ജിദുൽ ഹിലാൽ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം. മെയ് 11 ശനി 7 PM മസ്ജിദ് അങ്കണത്തിൽ. പി. മുജിബുറഹ്മാൻ, (അമീർ, ജമാഅത്തെ ഇസ്ലാമി കേരള), കെ. എ യൂസുഫ് ഉമരി (കേന്ദ്ര പ്രതിനിധി സഭാ അംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) പങ്കെടുക്കുന്നു.
ഗോൾഡൻ ജൂബിലി
1940കളിൽ തന്നെ പള്ളിക്ക് തുടക്കം കുറിക്കപ്പെട്ടിരുന്നു പുനർ നിർമ്മാണം ആരംഭിച്ച 1974 മുതലുള്ള 50 വർഷമാണ് നാം ജൂബിലിക്ക് വേണ്ടി കണക്കുകൂട്ടിയത്. അപ്രകാരം 2023 ജനുവരി 22ന് അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്ന എം ഐ അബ്ദുൽ അസീസ് സാഹിബ് ഗോൾഡൻ ജൂബിലി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അലിയാർ ഖാസിമി മുതലായ സാമൂഹിക സാംസ്കാരിക പ്രവർത്തകർ അതിൽ പങ്കെടുത്തിരുന്നു കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ പ്രസിഡണ്ട് സെക്രട്ടറിമാർ കൊടിഞ്ഞിയിലെ മറ്റു പള്ളി ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. യുവജന സംഗമം, വഹള് പരമ്പര, സമൂഹ നോമ്പുതുറ മുതലായ പരിപാടികളൊക്കെ അതിൻറെ ഭാഗമായി നടത്താൻ സാധിച്ചു. ഗോൾഡൻ ജൂബിലിയുടെ സമാപനമാണ് ഇന്ന് 2024 മേയ് 11ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്മാൻ നിർവഹിക്കുന്നത്.