സകാത്ത് : സാമൂഹിക സന്തുലിതത്വത്തിന്

സകാത്ത് : സാമൂഹിക സന്തുലിതത്വത്തിന്

ഇസ്ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സക്കാത്ത്. ഖുർആനിൽ നമസ്കാരത്തെക്കുറിച്ചു പറയുന്ന മിക്ക ആയത്തുകളിലും സകാത്തിനെ നമസ്കാരത്തോട് ചേർത്ത് പറഞ്ഞിരിക്കുന്നു. സകാത് എന്ന പദം 30 പ്രാവശ്യം പറഞ്ഞിരിക്കുന്നതിൽ 27 പ്രാവശ്യം നമസ്കാരത്തോട് ചേർന്ന് പറഞ്ഞിരിക്കുന്നു.ഇസ്ലാം കാര്യങ്ങൾ അഥവാ ആരാധനാകാര്യങ്ങളായി എണ്ണപ്പെട്ട അഞ്ചെണ്ണത്തിൽ സമുദായം ഏറ്റവുമധികം അവഗണന കാണിക്കുന്ന വിഷയമാണ് സകാത്ത്. ഇസ്ലാമിക വിഷയങ്ങളിൽ ഭൂരിപക്ഷം ആളുകളും അജ്ഞത വച്ചുപുലർത്തുന്ന കാര്യമാണ് സകാത്.സത്യവിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നായി ഖുർആനിൽ പറഞ്ഞിരിക്കുന്നു (23:4). സ്വർഗ്ഗ പ്രവേശനത്തിനുള്ള നിർബന്ധ…

പ്രപഞ്ചവും മനുഷ്യനും  – Article 2

പ്രപഞ്ചവും മനുഷ്യനും – Article 2

(പ്രബോധനം 1962 നവമ്പർ) പരിശുദ്ധ ഇസ്ലാമിന്റെ സർവ്വപ്രധാനമായ മൂല തത്വമാകുന്നു, ‘തൗഹീദ്’, അഥവാ ഏകദൈവ വിശ്വാസം. ദൈവം ഒരുത്തനേയുള്ളൂ; അവൻ്റെ അധികാരത്തിലോ അവകാശത്തിലോ അവനൊരു കൂട്ടുകാരനില്ല, തത്തുല്യനുമില്ല. ഈ തത്വം മാത്രമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. നിരീശ്വരവാദവും ബഹുദൈവവാദവും ഇസ്ലാമിന്റെ ദൃഷ്ടിയിൽ മിഥ്യയാണ്; അസത്യമാണ്. പ്രവാചകന്മാർ ഒറ്റപ്പാർട്ടി ഈ ലോകത്ത്, വിവിധ കാലഘട്ടങ്ങളിലും വിവിധ ദേശങ്ങളിലും വിവിധ ഭാഷകളിലുമായി, ലക്ഷത്തിൽപരം പ്രവാചകന്മാർ ദൈവത്താൽ നിയുക്തരായിട്ടുണ്ട് ഇവരിൽ ചിലരുടെ കഥ പരിശുദ്ധ ഖുർആൻ…

ദൈവാസ്തിക്യം – Article 1

ദൈവാസ്തിക്യം – Article 1

(പ്രബോധനം 1970) നമ്മുടെ മുമ്പിൽ മനോഹരമായ ഒരു കെട്ടിടം പടിപടിയായി ഉയർന്നു വരുന്നതു നാം കാണുന്നുവെന്നു കരുതുക. അതിന്റെ പിറകിൽ സമർത്ഥമായ ഒരാസൂത്രണം (പ്ലാനിങ്ങ്) നടന്നിട്ടുണ്ടെന്നു ഏതൊരു സാമാന്യബുദ്ധിയും സമ്മതിക്കും. മുൻകൂട്ടിയുള്ള യാതൊരാസൂത്രണവുമില്ലാത കണ്ടമാനം,സ്വയമേവ ഉയർന്നു വരികയാണ് പ്രസ്തുത കെട്ടിടം എന്നും വല്ലവരും വാദിക്കുന്ന പക്ഷം അതു സമ്മതിച്ചു തരുവാൻ ബുദ്ധിയുള്ള ആരെയും കിട്ടുകയില്ല. പ്രസ്തുത ഉദാഹരണം മനസ്സിൽ വച്ചു ചിന്തിച്ചു നോക്കുക:  അനന്ത വിസ്തൃതവും അവർണ്ണനീയവും അതിഗംഭീരവുമായ ഈ…