ഇസ്ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സക്കാത്ത്. ഖുർആനിൽ നമസ്കാരത്തെക്കുറിച്ചു പറയുന്ന മിക്ക ആയത്തുകളിലും സകാത്തിനെ നമസ്കാരത്തോട് ചേർത്ത് പറഞ്ഞിരിക്കുന്നു. സകാത് എന്ന പദം 30 പ്രാവശ്യം പറഞ്ഞിരിക്കുന്നതിൽ 27 പ്രാവശ്യം നമസ്കാരത്തോട് ചേർന്ന് പറഞ്ഞിരിക്കുന്നു.ഇസ്ലാം കാര്യങ്ങൾ അഥവാ ആരാധനാകാര്യങ്ങളായി എണ്ണപ്പെട്ട അഞ്ചെണ്ണത്തിൽ സമുദായം ഏറ്റവുമധികം അവഗണന കാണിക്കുന്ന വിഷയമാണ് സകാത്ത്. ഇസ്ലാമിക വിഷയങ്ങളിൽ ഭൂരിപക്ഷം ആളുകളും അജ്ഞത വച്ചുപുലർത്തുന്ന കാര്യമാണ് സകാത്.സത്യവിശ്വാസികളുടെ ലക്ഷണങ്ങളിലൊന്നായി ഖുർആനിൽ പറഞ്ഞിരിക്കുന്നു (23:4). സ്വർഗ്ഗ പ്രവേശനത്തിനുള്ള നിർബന്ധ…