(പ്രബോധനം 1970) നമ്മുടെ മുമ്പിൽ മനോഹരമായ ഒരു കെട്ടിടം പടിപടിയായി ഉയർന്നു വരുന്നതു നാം കാണുന്നുവെന്നു കരുതുക. അതിന്റെ പിറകിൽ സമർത്ഥമായ ഒരാസൂത്രണം (പ്ലാനിങ്ങ്) നടന്നിട്ടുണ്ടെന്നു ഏതൊരു സാമാന്യബുദ്ധിയും സമ്മതിക്കും. മുൻകൂട്ടിയുള്ള യാതൊരാസൂത്രണവുമില്ലാത കണ്ടമാനം,സ്വയമേവ ഉയർന്നു വരികയാണ് പ്രസ്തുത കെട്ടിടം എന്നും വല്ലവരും വാദിക്കുന്ന പക്ഷം അതു സമ്മതിച്ചു തരുവാൻ ബുദ്ധിയുള്ള ആരെയും കിട്ടുകയില്ല. പ്രസ്തുത ഉദാഹരണം മനസ്സിൽ വച്ചു ചിന്തിച്ചു നോക്കുക: അനന്ത വിസ്തൃതവും അവർണ്ണനീയവും അതിഗംഭീരവുമായ ഈ…