Prayer Times
Welcome to the
Masjid Al Hilal
നവോത്ഥാന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് 1974 ലാണ് 'മസ്ജിദുൽ ഹിലാൽ' കൊടിഞ്ഞി (സൗത്തിൽ) സ്ഥാപിതമായത്. മഹല്ലിലെ ജനങ്ങളുടെ സാസ്‌കാരികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമാക്കിയായിരുന്നു അതിന്റെ പ്രവർത്തനങ്ങൾ. അക്കാലത്ത് മലയാളത്തിൽ ഖുതുബ നിർവ്വഹിച്ചിരുന്ന ചുരുക്കം പള്ളികളിൽ ഒന്നായിരുന്നു ഇത്. നമസ്കാരങ്ങൾക്ക് പുറമെ, സക്കാത്ത് കമ്മറ്റി, ഈദ്ഗാഹ്, ഫിത്ർ സകാത്ത്, വുളുഹിയ്യത്ത്, പഠനക്ലാസുകൾ തുടങ്ങി വിവിധ പരിപാടികൾ വ്യവസ്ഥാപിതമായി ആദ്യകാലം തൊട്ടെ നടന്നു വരുന്നു.
Our Services
Upcoming Event
Closing Ceremony Of Golden Jubilee, More Details
Our Recent Blogs
(പ്രബോധനം 1970) നമ്മുടെ മുമ്പിൽ മനോഹരമായ ഒരു കെട്ടിടം പടിപടിയായി ഉയർന്നു വരുന്നതു നാം കാണുന്നുവെന്നു കരുതുക. അതിന്റെ പിറകിൽ സമർത്ഥമായ ഒരാസൂത്രണം (പ്ലാനിങ്ങ്) നടന്നിട്ടുണ്ടെന്നു ഏതൊരു സാമാന്യബുദ്ധിയും സമ്മതിക്കും. മുൻകൂട്ടിയുള്ള യാതൊരാസൂത്രണവുമില്ലാത കണ്ടമാനം,സ്വയമേവ ഉയർന്നു വരികയാണ് പ്രസ്തുത കെട്ടിടം എന്നും വല്ലവരും വാദിക്കുന്ന പക്ഷം അതു സമ്മതിച്ചു തരുവാൻ ബുദ്ധിയുള്ള ആരെയും കിട്ടുകയില്ല. പ്രസ്തുത ഉദാഹരണം മനസ്സിൽ വച്ചു ചിന്തിച്ചു നോക്കുക: അനന്ത വിസ്തൃതവും അവർണ്ണനീയവും അതിഗംഭീരവുമായ ഈ…